Saturday, July 27, 2013

മകൾ

മകൾ
 
മകളേ പൊറുക്കുക....
നിന്നെനീയറിയുക
 
കണ്ണീർതുടയ്ക്കുക
കണ്ണുകൾ ചുറ്റിനും
കത്തിച്ചുവയ്ക്കുക
 
 
ആയില്ലനിന്നിലുയിർകുത്തിവച്ചൊരാ
ബീജത്തെയപ്പോൾത്തടുത്തുനിർ‍ത്തീടുവാൻ 
 
ആയതില്ലന്നുനിന്നംഗഭേദങ്ങൾ‍കണ്ടാ
ച്ചെറുതുടിപ്പുകളറുത്തകറ്റീടുവാൻ 
 
കൈപിടിച്ചെത്രനടത്തിയാവഴികളിലി
ന്നിത്രദൂരത്തൊരേകയായ് നീ
 
കാത്തുകൊൾകനിന്നെനീതന്നെയോമനേ
കൂർത്ത മുൾക്കാട്ടിലിന്നേകയാണറിയുക
 
ദീപക് ജി നായർ 

2 comments: