മഷിപ്പേന
എന്റെ ഉടലിൽ മുറുകി പിടിച്ചു
രക്തമുനയിലൂടെ,നിന്റെ തലച്ചോറിലെ
മിന്നല്‍പ്പിണരുകള്‍ക്കൊപ്പം നീ ഊറ്റിയെടുത്ത
എന്റെ ജീവരക്തം വെളുത്തു മരവിച്ച പ്രതലത്തില്‍ പരന്ന് ...
അക്ഷരങ്ങളായ് .. വാക്കുകളായ് ...
എല്ലാം നിന്റേതു എന്ന് തീറെഴുതി നീ അഹങ്കരിക്കാതെ ..
ഈ പുതുമ നശിക്കുമ്പോള്‍ നിന്റെ കണ്ണുകള്‍ വീണ്ടും എന്നിലേക്കെത്തും..
രക്തം വറ്റി ഉണങ്ങി തളര്‍ന്ന എന്റെ സിരകളില്‍ വീണ്ടും നീ ചുവന്ന രക്തം കുത്തി വച്ച് നിരാശയുടെ ഇരുണ്ട ആഴങ്ങളില്‍ നിന്നും ഉണര്‍ത്തി ..
ആ പഴയ ആവേശത്തോടെ ... ഉടലില്‍ ചുറ്റിപ്പിടിച്ച്...
അക്ഷരങ്ങളുടെ അച്ഛന്‍ നീയാണെങ്കിലും,
അമ്മ ഞാന്‍ ആണെന്ന ബോധം ഒട്ടും ഇല്ലാതെ .............................
ദീപക് ജി നായർ

No comments:
Post a Comment