ജീവിതചക്രം
തലമുറകളിൽ നിന്നും തലമുറകളിലേക്ക്
ജീവന്റെ കയ്യൊപ്പ് പകർന്ന് ഒരു അമാനുഷികനായ വൃദ്ധന്‍.
മണ്ണിലെ കാളകൂടം കുടിച്ചു കണ്ഠം കലങ്ങിയ ജടാധാരികള്‍.
മുഷിഞ്ഞ ഉടുപ്പഴിച്ചു തീയിൽ അലക്കുവാൻ ഇട്ട്,
ഉയരങ്ങളിൽ പുത്തന്‍ ഉടലുടുപ്പ് തേടി അലയുന്ന ഒരു ആത്മാവ് ...
ദിക്കുകള്‍ ആരക്കാലുകള്‍ ആക്കി പിന്നെയും തിരിയുന്ന കാലചക്രം.
സൃഷ്ടിക്കും സംഹാരത്തിനും ഇടയില്‍ നാവു നക്കി നുണയുന്ന
ചിതകള്‍ക്ക് നടുവില്‍, പല്ലിളിക്കുന്ന തലയോട്ടികള്‍.
ഇതിനിടയില്‍ എവിടെയോ വീണു നഷ്ടപ്പെടുന്ന ജീവിതം....
ദീപക് ജി നായര്‍

No comments:
Post a Comment