പറയുവാന്‍ ബാക്കിവച്ചത്
നിന്നോടു പറയുവാനുള്ളതെല്ലാം,നിന-
ച്ചെന്നെന്നുമരികിൽ ഞാൻ വന്നിരുന്നു
മുന്നിൽ നിറചിരിയായി നീയെത്തവേ
മനസ്സില്‍ നിന്നെല്ലാം മറഞ്ഞു പോകും.
നിന്നെക്കുറിച്ച് ഞാൻ പാടിയില്ലിതുവരെ
നിൻ പ്രേമകാവ്യങ്ങളെഴുതിയില്ല
നിന്നിലലിഞ്ഞു ഞാൻ നീയായി മാറവേ
എന്തിന്നു വേണ്ടിയീ കപട കാവ്യം
നീയില്ല, ഞാനില്ല നാമെന്ന സത്യത്തി
ലാകെ മുളച്ചതീ മൊട്ടു മാത്രം.
മൊട്ടു വിരിഞ്ഞു പൂവാകുന്നതിൻ മുൻപേ
ഞെട്ടറ്റു വീഴാതിരിക്കുമെങ്കിൽ,
ഒരു മരക്കൊമ്പിലന്നൊരുമിച്ചു പൂക്കളായ്
ഒരു നല്ല കാവ്യം രചിച്ചിടാം ഞാൻ.
ദീപക് ജി നായര്‍
നിന്നോടു പറയുവാനുള്ളതെല്ലാം,നിന-
ച്ചെന്നെന്നുമരികിൽ ഞാൻ വന്നിരുന്നു
മുന്നിൽ നിറചിരിയായി നീയെത്തവേ
മനസ്സില്‍ നിന്നെല്ലാം മറഞ്ഞു പോകും.
നിന്നെക്കുറിച്ച് ഞാൻ പാടിയില്ലിതുവരെ
നിൻ പ്രേമകാവ്യങ്ങളെഴുതിയില്ല
നിന്നിലലിഞ്ഞു ഞാൻ നീയായി മാറവേ
എന്തിന്നു വേണ്ടിയീ കപട കാവ്യം
നീയില്ല, ഞാനില്ല നാമെന്ന സത്യത്തി
ലാകെ മുളച്ചതീ മൊട്ടു മാത്രം.
മൊട്ടു വിരിഞ്ഞു പൂവാകുന്നതിൻ മുൻപേ
ഞെട്ടറ്റു വീഴാതിരിക്കുമെങ്കിൽ,
ഒരു മരക്കൊമ്പിലന്നൊരുമിച്ചു പൂക്കളായ്
ഒരു നല്ല കാവ്യം രചിച്ചിടാം ഞാൻ.
ദീപക് ജി നായര്‍
No comments:
Post a Comment