വേനല്‍ക്കനവ്
-----------------------------------------------------------------
വേനലിൽ വരണ്ടു വിണ്ടു കീറിയ എൻ അധരങ്ങളിൽ,
നിൻ കരിമേഘമിഴികളിൽ നിന്ന് ഇറ്റിച്ച ഒരു മഴത്തുള്ളി പതിക്കവെ,
എന്നിൽ നിന്നുയർന്ന ചൂടു നിശ്വാസവും,
എന്റെ തനുവിൽ പടർന്നു നീ പരത്തിയ കുളിരും,
നിന്റെ മനസ്സിൽ ഞാൻ കോരിയിട്ട കനലും,
ഒടുങ്ങാത്ത പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലുകളായ് ..
ഒടുവിൽ നിത്യതയുടെ ആഴിയിലേക്ക് നീ മടങ്ങിപ്പോകെ,
നിന്റെ ആത്മാവും പേറി വരുന്ന ഒരു പുതുമഴത്തുള്ളിക്കായ്
വീണ്ടും വിണ്ടു കീറിയ അധരങ്ങളോടെ ഞാന്‍ കാത്തിരിക്കാം ...
ദീപക് ജി നായര്‍

No comments:
Post a Comment