ബാല്യം
മണലിൽ വിരൽ കൊണ്ടു തീർത്ത രൂപങ്ങളെ
അക്ഷരമെന്നോതി പഠിപ്പിച്ച കളരിയിൽ
അക്കങ്ങൾ, വാക്കുകൾ, അക്ഷരമാലകൾ
അവിടെ തുടങ്ങുമെന്നറിവിന്റെ ബാല്യം
ചിട്ടയായുള്ളോരു ശിക്ഷണക്കളരികൾ
ചട്ടം നിരത്തിയ ചിത്രങ്ങളും പിന്നെ
ചട്ടമ്പിമാരെന്റെ കൂട്ടുകാരും ...
അച്ചനുറങ്ങാന്‍ കിടക്കുന്ന തക്കത്തില്‍
അമ്മയ്ക്കൊരുമ്മയയും നല്‍കി കളിക്കുവാന്‍
പമ്മി പറക്കുന്ന പാടവരമ്പുകള്‍
കുട്ടിയും കോലും കളിക്കുവാന്‍ കൂട്ടരേ
കാത്തു മുഷിഞ്ഞങ്ങിരിക്കവേ കല്ലുകള്‍
കവണയില്‍ കോര്‍ത്തെറിഞ്ഞടരുന്ന മാങ്ങകള്‍
അതു കല്ലില്‍ വച്ചിടിച്ചുപ്പിലൊന്നൊപ്പിയിട്ടതു
നുകര്‍ന്നാര്‍ക്കുന്ന വികൃതിയാം ബാല്യം
പുസ്തക സഞ്ചിയില്‍ പലതായ് മടക്കിയ
കുട നിവര്‍ത്താതെയാക്കുളിരുന്ന മഴ നന -
ഞ്ഞൊട്ടിയൊരുടുപ്പുമായ് നനവുള്ള ബാല്യം
ഇന്നു നാം അറിയുന്നില്ലിന്നിന്‍ മഹത്വം
ബാല്യത്തിലറിഞ്ഞീല ഞാനെന്‍ ബാല്യത്തെയും
ദീപക് ജി നായര്‍
മണലിൽ വിരൽ കൊണ്ടു തീർത്ത രൂപങ്ങളെ
അക്ഷരമെന്നോതി പഠിപ്പിച്ച കളരിയിൽ
അക്കങ്ങൾ, വാക്കുകൾ, അക്ഷരമാലകൾ
അവിടെ തുടങ്ങുമെന്നറിവിന്റെ ബാല്യം
ചിട്ടയായുള്ളോരു ശിക്ഷണക്കളരികൾ
ചട്ടം നിരത്തിയ ചിത്രങ്ങളും പിന്നെ
ചട്ടമ്പിമാരെന്റെ കൂട്ടുകാരും ...
അച്ചനുറങ്ങാന്‍ കിടക്കുന്ന തക്കത്തില്‍
അമ്മയ്ക്കൊരുമ്മയയും നല്‍കി കളിക്കുവാന്‍
പമ്മി പറക്കുന്ന പാടവരമ്പുകള്‍
കുട്ടിയും കോലും കളിക്കുവാന്‍ കൂട്ടരേ
കാത്തു മുഷിഞ്ഞങ്ങിരിക്കവേ കല്ലുകള്‍
കവണയില്‍ കോര്‍ത്തെറിഞ്ഞടരുന്ന മാങ്ങകള്‍
അതു കല്ലില്‍ വച്ചിടിച്ചുപ്പിലൊന്നൊപ്പിയിട്ടതു
നുകര്‍ന്നാര്‍ക്കുന്ന വികൃതിയാം ബാല്യം
പുസ്തക സഞ്ചിയില്‍ പലതായ് മടക്കിയ
കുട നിവര്‍ത്താതെയാക്കുളിരുന്ന മഴ നന -
ഞ്ഞൊട്ടിയൊരുടുപ്പുമായ് നനവുള്ള ബാല്യം
ഇന്നു നാം അറിയുന്നില്ലിന്നിന്‍ മഹത്വം
ബാല്യത്തിലറിഞ്ഞീല ഞാനെന്‍ ബാല്യത്തെയും
ദീപക് ജി നായര്‍
No comments:
Post a Comment