Saturday, March 31, 2018

യാത്ര

യാത്ര
കരുണയ്ക്കു കൈനീട്ടി നില്ക്കുമ്പൊളെറിയുന്ന,
തുട്ടതിൽ മനസ്സൊന്നു ചേർത്തുവയ്ക്കാം.
നിലതെറ്റി വീഴുന്ന സഹയാത്രികന്നു കൈ
കരളിൽ നിന്നൊരു വേള നീട്ടി നല്കാം.
പകയോടിരച്ചെത്തുവോർക്കായ് നമുക്കു നൽ-
ച്ചിരിമുല്ല മൊട്ടൊന്നിറുത്തു നല്കാം.
വഴിതെറ്റിയുഴറുന്നവർക്കായ് മനസ്സിന്റെ
ഇടനാഴിയിൽ, വഴിവിളക്കു തൂക്കാം.
കൂട്ടം പിഴച്ചൊറ്റയാനായ് അലഞ്ഞിടും
കൂട്ടർക്കു നേരിന്റെ കൈപിടിക്കാം.
ചാറ്റൽ മഴത്തുള്ളി പോലിറ്റു കുളിരുമായ്
നാട്ടിലൊരു നന്മതൻ വിത്തുപാകാം.

ദീപക് ജി നായർ

No comments:

Post a Comment