Saturday, March 31, 2018

മധൂ മാപ്പ്

ചോപ്പു പടർന്നതു മാനത്തല്ലെ-
ന്നുടലിൽ നൂറു നിണച്ചാലുകളായ്
ഇരുളു നിറഞ്ഞത് കാടതിലല്ലരി
കട്ടെന്നോതിയ ചിന്തയിലല്ലോ
കട്ടുമുടിക്കും നാട്ടുപ്രമാണികൾ
അട്ടഹസിച്ചിരയാക്കിയൊടുക്കം
പട്ടടതന്നിലെറിഞ്ഞു മുടിച്ചത് ,
പട്ടിണിതിന്നൊരു ദേഹം മാത്രം.
അട്ടപ്പാടിയിലിനിയൊരു നരിയും
തക്കം പാർത്തിരതേടിയടുത്താൽ
ചുട്ടു കരിക്കാൻ പകയുടെ കനലും
കണ്ണിലെരിച്ചെൻ  ദേഹിയിരിപ്പൂ

ദീപക് ജി നായർ

No comments:

Post a Comment