എന്നകക്കൂട്ടിലേക്കെത്തി നോക്കാനതി-
ന്നുള്ളിലെ ചൂടു പകുത്തെടുക്കാൻ,
അരികിലായില്ലവനാകാശ മേടയിൽ
എരിയുന്ന മനമായിരിക്കയാവാം.
കത്തുന്ന സൂര്യന്നുമപ്പുറം, കാല
ത്തിലെത്തിപ്പിടിക്കാൻ കുതിക്കയാവാം.
പൊട്ടിയ മുത്തുകളെല്ലാം കൊരുത്തതിൻ
സ്വപ്നലോകത്തിൽ രമിക്കയാവാം.
ചക്രവാളത്തിലേക്കെത്തിടും വഴികളിൽ
ചക്രിപോലിന്നവൻ വന്നിരിക്കാം
ചിറകടിച്ചൊരു നോക്കിനായെന്റെ മിഴികളിൽ
മിഴിനട്ടു മൊഴിമുട്ടി നിന്നിരിക്കാം.
അരികിലുണ്ടെങ്കിലുമറിയാതെ പോകുന്നു
അടയാളമെപ്പൊഴും ദേഹമല്ലോ.
ദീപക് ജി നായർ
No comments:
Post a Comment