ഒരു ചിരിപ്പൂവുകൊണ്ടായിരം പൂക്കളിൽ
ചിരി വിതയ്ക്കുന്നു നീ നിത്യം.
ഒരു കൈത്തലോടൽ കൊണ്ടുഴലും മനസ്സുകൾക്കലിവുള്ളൊരമ്മ നീ സത്യം.
പടരുന്നു നീ സ്വയം മരമായനേകർക്കു
തണലേകുവാനുച്ച വെയിലിൽ
മഴയായ് കുളിർ തന്നു പെയ്തിറങ്ങുന്നു നീ
കനലിൽ കരിഞ്ഞു നില്ക്കുമ്പോൾ.
തിരിയായ് തെളിഞ്ഞിരുൾ വഴികളിൽ സാന്ത്വനപ്പകലായ് പുലർന്നവൾ നീയേ
ഇനിയും ചിരിച്ചു വിളങ്ങുക, നാടിന്ന്
ഉമയായ് ഉണർന്നേയിരിക്കുക.
ദീപക് ജി നായർ
No comments:
Post a Comment