താലോലമാട്ടി വളർത്തിയ പൂവവൾ
കാറ്റിന്നു മകളായിരുന്നു.
തേൻ തുള്ളി നിറയുന്ന പ്രായം മുതല്ക്കവൾ
നെഞ്ചിലെ തീയായിരുന്നു
മധു നുകർന്നകലുന്ന കരിവണ്ടുകൾക്കവൾ
മധുരപ്പതിനേഴുകാരി
മണിയറ കാത്തു കൊതിച്ചവളിന്നലെ
കാറ്റിൽ കൊഴിഞ്ഞു പോയല്ലോ!! ,
ജാതിചിന്ത, കുലം മുടിച്ചല്ലോ!!
ദീപക് ജി നായർ
No comments:
Post a Comment