പാതിരാ സന്ധ്യ
---------------------------------
തോളുതോളോടുരുമ്മിക്കരിമുകില്‍
വാനിലൂടെപറന്നുല്ലസിക്കവേ
കാറ്റുവന്നുപറഞ്ഞെന്തു കാതിലായ്?
കൂട്ടുവെട്ടിപ്പിരിയുവാന്‍ മാത്രമായ്.
കണ്ണുനീര്‍മഴപെയ്യിച്ചകന്നു പോം
ഖിന്നമേഘങ്ങളംബരവീഥിയില്‍
ഇണകളവര്‍തന്റെ സങ്കടപ്പെരുമഴ
കുളിരുകോരിനിറയ്ക്കുന്നു മണ്ണിതില്‍
നിറകുടം പോല്‍ തുളുമ്പുന്ന പ്രണയമി-
ന്നുഡുനിലാവുപോലെന്നില്‍ പരക്കവേ
നടവരമ്പിലൂടെന്‍ കൈപിടിച്ചു നീ
തനുവിലൊട്ടി നനഞ്ഞു നടന്നതും
ഉതിരുമുച്ഛ്വാസവേഗങ്ങളില്‍ മനം
അതിരുകാക്കുവാനമ്പേ കിണഞ്ഞതും
കനവിലാണെന്നറിഞ്ഞുണര്‍ന്നന്തരേ
കരളുനീറിപ്പിടഞ്ഞുകിടക്കവേ
അകലെവാനിലൊരമ്പിളിവെട്ടത്തില്‍
ഇണകളാം രണ്ടുകാര്‍മുകില്‍ക്കൂട്ടങ്ങള്‍
ഉടലുരുമ്മിപ്പറക്കുന്നു പാതിരാ -
ക്കനവില്‍ ഞാന്‍ കണ്ട പാതിമെയ്മാതിരി
ദീപക് ജി നായര്‍
---------------------------------
തോളുതോളോടുരുമ്മിക്കരിമുകില്‍
വാനിലൂടെപറന്നുല്ലസിക്കവേ
കാറ്റുവന്നുപറഞ്ഞെന്തു കാതിലായ്?
കൂട്ടുവെട്ടിപ്പിരിയുവാന്‍ മാത്രമായ്.
കണ്ണുനീര്‍മഴപെയ്യിച്ചകന്നു പോം
ഖിന്നമേഘങ്ങളംബരവീഥിയില്‍
ഇണകളവര്‍തന്റെ സങ്കടപ്പെരുമഴ
കുളിരുകോരിനിറയ്ക്കുന്നു മണ്ണിതില്‍
നിറകുടം പോല്‍ തുളുമ്പുന്ന പ്രണയമി-
ന്നുഡുനിലാവുപോലെന്നില്‍ പരക്കവേ
നടവരമ്പിലൂടെന്‍ കൈപിടിച്ചു നീ
തനുവിലൊട്ടി നനഞ്ഞു നടന്നതും
ഉതിരുമുച്ഛ്വാസവേഗങ്ങളില്‍ മനം
അതിരുകാക്കുവാനമ്പേ കിണഞ്ഞതും
കനവിലാണെന്നറിഞ്ഞുണര്‍ന്നന്തരേ
കരളുനീറിപ്പിടഞ്ഞുകിടക്കവേ
അകലെവാനിലൊരമ്പിളിവെട്ടത്തില്‍
ഇണകളാം രണ്ടുകാര്‍മുകില്‍ക്കൂട്ടങ്ങള്‍
ഉടലുരുമ്മിപ്പറക്കുന്നു പാതിരാ -
ക്കനവില്‍ ഞാന്‍ കണ്ട പാതിമെയ്മാതിരി
ദീപക് ജി നായര്‍
No comments:
Post a Comment