ഇരുട്ടിന്റെ മൌനം
ഇരുട്ടു പൂട്ടിയടച്ച മുറിയതില്‍
ഇരുമ്പു ചങ്ങലയിലിഴഞ്ഞ മൌനമേ
പൊറുത്തുവെന്നുപറഞ്ഞൊരുള്‍ക്കടല്‍
പുറത്തുകാട്ടാതെയൊളിച്ചതെന്തിനായ്
അടക്കി നിര്‍ത്തിയ കരള്‍ത്തുടിപ്പുകള്‍
കൊരുത്തെടുത്തു നീ കുരുക്കുതീര്‍ത്തതില്‍
മനസ്സു തൂങ്ങി മരിച്ചനാള്‍ മുതല്‍
ഇരുട്ടിലിങ്ങനെ തനിച്ചിരുന്നു കേണു-
റക്കമറ്റൊരീ നശിച്ച രാത്രിയില്‍ !!
ദീപക് ജി നായര്‍
ഇരുട്ടു പൂട്ടിയടച്ച മുറിയതില്‍
ഇരുമ്പു ചങ്ങലയിലിഴഞ്ഞ മൌനമേ
പൊറുത്തുവെന്നുപറഞ്ഞൊരുള്‍ക്കടല്‍
പുറത്തുകാട്ടാതെയൊളിച്ചതെന്തിനായ്
അടക്കി നിര്‍ത്തിയ കരള്‍ത്തുടിപ്പുകള്‍
കൊരുത്തെടുത്തു നീ കുരുക്കുതീര്‍ത്തതില്‍
മനസ്സു തൂങ്ങി മരിച്ചനാള്‍ മുതല്‍
ഇരുട്ടിലിങ്ങനെ തനിച്ചിരുന്നു കേണു-
റക്കമറ്റൊരീ നശിച്ച രാത്രിയില്‍ !!
ദീപക് ജി നായര്‍
No comments:
Post a Comment