ഞാനും നീയും
------------------------------------
ഒരു ഇത്തിരി പോന്ന ഞാനും, ഒത്തിരി വലിയ നീയും തമ്മിൽ എന്നും മത്സരം ...ആരാണ് വലിയവൻ ?..."ഞാനില്ലെങ്കിൽ കാണാം ... കണ്ണുകൾ തുറക്കാനാകാത്ത, ചിരിക്കുവാൻ കഴിയാത്ത, പുണരുവാൻ ആകാത്ത നിന്നെ ആർക്കു വേണം ...ഞാൻ ഇല്ലാത്ത നിന്നെ ഓർമകളിൽ നിന്നു തന്നെ എരിച്ചു കളയും നിനക്ക് വേണ്ടപ്പെട്ടവര്‍ എന്ന് നീ കരുതുന്നവര്‍ ... ഇത്തിരിപ്പോന്നവനെങ്കിലും ഈയുള്ളവൻ ഉള്ളത് കൊണ്ട് നീ ഇങ്ങിനെ ജീവിച്ചു പോകുന്നു ..
ഒരു നിമിഷ നേരത്തെ ചിത്ത ഭ്രമം കൊണ്ട് , ഒരു കയറിൻ തുമ്പിൽ, ഒരു തുള്ളി വിഷത്തിൽ , നീ പോലും അറിയാതെ ഉറക്കത്തില്‍ .. നിന്നെ ഇല്ലാതാക്കി എനിക്ക് വേണമെങ്കിൽ അനന്തതയുടെ ആകാശത്തേക്കു ചിറകടിച്ചു പറക്കാം.."
ആർക്കും ഇന്നു വരെ കാണാൻ പോലും പറ്റാത്ത നീ എങ്ങിനെ വലിയവനാകും ? അവന്റെ മറുചോദ്യം ..
"എല്ലാവരും ആസ്വദിക്കുന്നത്, കൂട്ടുകൂടുന്നത്, കാമിക്കുന്നത് എന്നെയാണ് ... എന്നെ മാത്രമാണ് ... ഞാനില്ലാതെ നീയെങ്ങിനെ കാണും, സല്ലപിക്കും, രുചിക്കും .. എന്നെ വിട്ടു നീ അകലുന്ന നിമിഷം, എന്റെ കര്‍മ്മങ്ങളുടെ വിഴുപ്പു നിന്നില്‍ ചുമത്തി ഞാന്‍ അഗ്നിശുദ്ധി വരുത്തും ... നീ കര്‍മ്മദോഷങ്ങളും മാറാപ്പിലേറി... ശാന്തി കിട്ടാതെ .......
ആരാണ് വലിയവന്‍ ..?
ദീപക് ജി നായര്‍

No comments:
Post a Comment