ഓര്‍മ്മ
നേര്‍ത്തു നേര്‍ത്തു വന്നാര്‍ത്തിരമ്പുമൊരു
തേങ്ങലാണെനിക്കോര്‍മ്മകള്‍
നീറ്റലില്‍ കുളിര്‍ ചേര്‍ത്തുവയ്ക്കുന്ന
ചാറ്റലാണെനിക്കോര്‍മ്മകള്‍!...
പെയ്തിറങ്ങുന്ന മാരിപോല്‍ രൗദ്ര-
ഭാവമേറുന്ന മിന്നല്‍ പോല്‍
സാന്ത്വനത്തിന്‍ തലോടലായമ്മ
ശാന്തമായ് പെയ്ത രാത്രികള്‍.
ചാറ്റലാണെനിക്കോര്‍മ്മകള്‍!...
പെയ്തിറങ്ങുന്ന മാരിപോല്‍ രൗദ്ര-
ഭാവമേറുന്ന മിന്നല്‍ പോല്‍
സാന്ത്വനത്തിന്‍ തലോടലായമ്മ
ശാന്തമായ് പെയ്ത രാത്രികള്‍.
ഒട്ടുതോര്‍ന്നുച്ചവെയിലുപോല-
ച്ഛനെത്തിനോക്കുന്നു പിന്നെയും.
അമ്മതന്‍ കണ്ണുനീര്‍തുടച്ചെന്റെ,
നെറുകയില്‍ വെയില്‍ച്ചുംബനം.
കാട്ടുകല്ലിലിരുന്ന സന്ധ്യയി-
ലേട്ടനായ് വന്ന കാറ്റിലെന്‍
കൂട്ടകന്ന കനലാറിയോര്‍മ്മകള്‍,
കൂട്ടമായ് പെയ്തിറങ്ങവേ,
കാത്തുവച്ചൊരെന്‍ നൊമ്പരങ്ങളാം
ഉപ്പുറഞ്ഞ തൂവാലഞാന്‍
ചേര്‍ത്തുവയ്ക്കുന്നു നെഞ്ചിലായ്
കുളിര്‍ മാഞ്ഞൊരീ വൃദ്ധസന്ധ്യയില്‍.
ച്ഛനെത്തിനോക്കുന്നു പിന്നെയും.
അമ്മതന്‍ കണ്ണുനീര്‍തുടച്ചെന്റെ,
നെറുകയില്‍ വെയില്‍ച്ചുംബനം.
കാട്ടുകല്ലിലിരുന്ന സന്ധ്യയി-
ലേട്ടനായ് വന്ന കാറ്റിലെന്‍
കൂട്ടകന്ന കനലാറിയോര്‍മ്മകള്‍,
കൂട്ടമായ് പെയ്തിറങ്ങവേ,
കാത്തുവച്ചൊരെന്‍ നൊമ്പരങ്ങളാം
ഉപ്പുറഞ്ഞ തൂവാലഞാന്‍
ചേര്‍ത്തുവയ്ക്കുന്നു നെഞ്ചിലായ്
കുളിര്‍ മാഞ്ഞൊരീ വൃദ്ധസന്ധ്യയില്‍.
ദീപക് ജി നായര്‍
No comments:
Post a Comment