Saturday, August 26, 2017

വിട പറയാതൊരു വഴിയതു കാണാതി-
രുളിലുരുണ്ടു മറിഞ്ഞും, പലവിധ
നിനവുകൾ തന്നിലിഴഞ്ഞും ,
രവിയുടെ ഗമനമതോർത്തു കരഞ്ഞും ,
മനമതിലായിരമാശ കരിഞ്ഞും ,
വിധിയുടെ പേരതിലൊന്നു പഴിച്ചും ,
പുതിയൊരു പുലരിയിലേക്കു പറക്കാൻ
ചിറകുകൾ , നീർത്തിയൊരുങ്ങിയിരിപ്പൂ!!

 ദീപക് ജി നായർ

No comments:

Post a Comment