Saturday, August 26, 2017

തണലുതേടുന്ന സഞ്ചാരിയല്ലവൾ
തണൽ വിരിക്കും തരുപ്പച്ചയോർക്കുക
വെറുതെയല്ല പറഞ്ഞതീ വാക്കുകൾ
വെയിലിൽ വേവിച്ചെടുത്തതാണിന്നലെ
വരിയിലർത്ഥം തിരഞ്ഞു തളരാതെ നീ
വഴിയിലോർമ്മകൾ ചേർത്തു നിർത്തീടുക
ഇരുളിലെന്നും നിലാവായ് നിനക്കുമേൽ
വഴിതെളിയ്ക്കുന്നൊരമ്പിളിച്ചേലവൾ!!

ദീപക് ജി നായർ

No comments:

Post a Comment