ചേർത്തു വയ്ക്കുന്നു ഞാൻ നിന്നെയെന്നോർമ്മ തൻ
നേർത്ത വെൺതാളിലൊരു കണ്ണുനീ൪ത്തുള്ളിയായ്
ഓർക്കുവാനാവാതിരിക്കില്ലൊരിയ്ക്കലും
പേർത്തുപേർത്തെന്നിൽ തിളയ്ക്കുന്ന നിൻമുഖം
കാത്തിരിയ്ക്കാനൊട്ടു കാത്തുനില്ക്കാതെയെൻ...
കൂട്ടുവിട്ടെങ്ങു പറന്നു നീ പൈങ്കിളീ
കാട്ടുതീയായ് വന്നെരിച്ചുപോയ് സർവ്വവും
പാട്ടും നിലച്ചാട്ടമൊക്കെയും തീർന്നുപോയ്
കാറ്റിൽപ്പൊതിഞ്ഞു നില്ക്കുന്നിതെൻ ചിന്തകൾ
ചാറ്റലായ് പെയ്യുന്നതോർമ്മ തൻ ചിന്തുകൾ

ദീപക് ജി നായർ
No comments:
Post a Comment