അപലജന്മം
കാട്ടുതീപോലെയെന്‍ നെഞ്ചില്‍ പടര്‍ന്നൊരു
നീറ്റലിന്‍ ഹേതുവതെന്തെന്നിരിക്കിലും,
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും,
പേറ്റുനോവാല്‍ പിടഞ്ഞമ്മ തന്‍ മുന്നിലും
മാറ്റൊലിക്കൊള്ളും മനസ്സിന്നഹന്തയാല്‍...
കാട്ടുതീപോലെയെന്‍ നെഞ്ചില്‍ പടര്‍ന്നൊരു
നീറ്റലിന്‍ ഹേതുവതെന്തെന്നിരിക്കിലും,
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും,
പേറ്റുനോവാല്‍ പിടഞ്ഞമ്മ തന്‍ മുന്നിലും
മാറ്റൊലിക്കൊള്ളും മനസ്സിന്നഹന്തയാല്‍...
പേര്‍ത്തു ഞാന്‍ സത്യത്തെ വിട്ടകന്നീടിലും
നീറിപ്പുകഞ്ഞിഹവാസം വെടിയിലും
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും
ആറ്റുനോറ്റുണ്ടായതാണെന്നറികിലും
കൂട്ടിന്നു മാതാവു മാത്രമാണെങ്കിലും
നാട്ടുകാരൊക്കെപ്പരിഹസിച്ചീടിലു ം
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും
തീര്‍ന്നതല്ലിങ്ങനെ തീര്‍ത്തതാണീ മണ്ണില്‍
നോവുകള്‍ നല്‍കി വളര്‍ത്തിയെടുത്തവര്‍
ചുറ്റിലും തെറ്റുകള്‍ കണ്ടു പഠിച്ചെന്റെ
സ്വത്വമതിങ്ങനെ മാറിമറിഞ്ഞു പോയ്
തെറ്റുകാരായിപ്പിറക്കാതെ, ജീവിതം
ഒറ്റുകാരായി ചമയ്ക്കുന്നു മര്‍ത്ത്യരെ
നല്ല നടപ്പുകളോതിക്കൊടുക്കുവാന്‍
നന്മ നിറയട്ടെ നമ്മളില്‍ നിത്യവും.
ദീപക് ജി നായര്‍
നീറിപ്പുകഞ്ഞിഹവാസം വെടിയിലും
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും
ആറ്റുനോറ്റുണ്ടായതാണെന്നറികിലും
കൂട്ടിന്നു മാതാവു മാത്രമാണെങ്കിലും
നാട്ടുകാരൊക്കെപ്പരിഹസിച്ചീടിലു
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും
തീര്‍ന്നതല്ലിങ്ങനെ തീര്‍ത്തതാണീ മണ്ണില്‍
നോവുകള്‍ നല്‍കി വളര്‍ത്തിയെടുത്തവര്‍
ചുറ്റിലും തെറ്റുകള്‍ കണ്ടു പഠിച്ചെന്റെ
സ്വത്വമതിങ്ങനെ മാറിമറിഞ്ഞു പോയ്
തെറ്റുകാരായിപ്പിറക്കാതെ, ജീവിതം
ഒറ്റുകാരായി ചമയ്ക്കുന്നു മര്‍ത്ത്യരെ
നല്ല നടപ്പുകളോതിക്കൊടുക്കുവാന്‍
നന്മ നിറയട്ടെ നമ്മളില്‍ നിത്യവും.
ദീപക് ജി നായര്‍
No comments:
Post a Comment