Tuesday, August 24, 2021

പകലിലല്ല, ഞാനറിയുന്നതിരുളിലായ്,
കരുതൽ പോൽ, നൂറു തിരികളെൻ ചുറ്റിലും
ഇടറിവീഴുവാൻ കാത്തു നില്ക്കാതെന്റെ
ഇരുവശങ്ങളിൽ, താങ്ങായി നിന്നവർ.
 ചെറിയ മോഹങ്ങൾ കാറ്റിൽക്കെടാതെന്റെ
ചിരി തെളിക്കുവാൻ, എണ്ണ പകർന്നവർ.
പകരമാവില്ലൊരിക്കലും വാക്കുകൾ!
തിരികെ നല്കാനുമാവില്ലിതൊന്നുമേ!!

ദീപക് ജി നായർ

1 comment:

  1. വാക്കുകൾ പകരമാകില്ലെങ്കിലും നിറഞ്ഞ സ്നേഹം തിരികെ നൽകാം.. ഇരുളിൽ കാൽപതറാതെ കൂടെ നിന്നവർക്ക്

    ReplyDelete