Tuesday, August 24, 2021

ഓർമ്മച്ചിരാതുകൾ

അടഞ്ഞ കൺകളിൽ, കാറ്റുമ്മ വയ്ക്കവേ
പിടഞ്ഞൊരുള്ളം തിളയ്ക്കുന്നു പിന്നെയും.
കടഞ്ഞെടുത്തതല്ലീ നൂറു ചിന്തകൾ,
ഇടഞ്ഞ നെഞ്ചിലെ താളപ്പിഴപ്പുകൾ!
കുടഞ്ഞെറിഞ്ഞിട്ടുമായിരം വട്ടമായ്,
ഉടഞ്ഞിടാതെന്റെയോർമ്മച്ചിരാതുകൾ.

ദീപക് ജി നായർ

No comments:

Post a Comment