Tuesday, August 24, 2021

ചില്ലുകൂട്ടിൽ ചലിക്കുന്ന മീനുകൾ!

ചില്ലുകൂട്ടിൽ ചലിക്കുന്ന മീനുകൾ!
കണ്ണിനേറ്റം സുഖം തരും കാഴ്ചകൾ.
വർണ്ണ മത്സ്യങ്ങൾ പോലെന്റെ ചിന്തകൾ
ഉള്ളു നീറ്റിപ്പിടയ്ക്കുന്നു പിന്നെയും.
കല്ലിലൊട്ടിയിരിക്കുന്നിതു ചിലർ,
മെല്ലെ നീന്തിത്തുടിക്കുന്നവർ, സ്വയം
മുന്നിലെത്താനിരച്ചു പായുന്നവർ,
തെന്നി നീങ്ങുന്ന വർണ്ണക്കുറുമ്പുകൾ.
തൊട്ടുനോക്കുവാനാകാതകം, പുറം
വെട്ടിമാറുന്ന ചിന്തകൾ,മീനുകൾ.

ദീപക് ജി നായർ

No comments:

Post a Comment