തിരയുന്നതെന്തു നീ ഉണ്ണീ , നിരത്തിലെ
ചവറുകൂമ്പാരത്തിനുള്ളില്‍
നുരയുന്ന പാല്‍മണം ഉറയുന്ന കുപ്പി-
യൊന്നതിനുള്ളില്‍ നീ കണ്ടെടുത്തൂ
അറിയാതെ ചുണ്ടോടടുപ്പിച്ചു ചേര്‍ത്തതില്‍
അമൃതേകുമമ്മ തന്‍ ഗന്ധം.
നിറയുന്നുവോ കുഞ്ഞുമിഴികളിന്നാര്‍ദ്രമായ്
നിറമുള്ള ഓര്‍മ്മയായ് അമ്മ.
കരിനിഴല്‍ വീഴ്ത്തുന്ന കരിമേഘവണ്ടുകള്‍ -
ക്കിടയിലൂടച്ഛന്‍ ചിരിച്ചു.
നരിയോരി താരാട്ടു പാട്ടായ്, നിനക്കു പുല്‍-
ത്തകിടി പൂമെത്തയായ് നിത്യം.
കുന്നിന്‍ ചരുവിലെ കൂട്ടാളിമീനുകള്‍-
ക്കുണ്ണിയായ് ചെമ്മേ ചിരിച്ചൂ
മണ്ണില്‍ കളിച്ചു നീ , മണ്ണിന്‍ മണം പേറി
മന്നിന്‍റെ മകനായ് വളര്‍ന്നൂ
ദീപക് ജി നായര്‍
ചവറുകൂമ്പാരത്തിനുള്ളില്‍
നുരയുന്ന പാല്‍മണം ഉറയുന്ന കുപ്പി-
യൊന്നതിനുള്ളില്‍ നീ കണ്ടെടുത്തൂ
അറിയാതെ ചുണ്ടോടടുപ്പിച്ചു ചേര്‍ത്തതില്‍
അമൃതേകുമമ്മ തന്‍ ഗന്ധം.
നിറയുന്നുവോ കുഞ്ഞുമിഴികളിന്നാര്‍ദ്രമായ്
നിറമുള്ള ഓര്‍മ്മയായ് അമ്മ.
കരിനിഴല്‍ വീഴ്ത്തുന്ന കരിമേഘവണ്ടുകള്‍ -
ക്കിടയിലൂടച്ഛന്‍ ചിരിച്ചു.
നരിയോരി താരാട്ടു പാട്ടായ്, നിനക്കു പുല്‍-
ത്തകിടി പൂമെത്തയായ് നിത്യം.
കുന്നിന്‍ ചരുവിലെ കൂട്ടാളിമീനുകള്‍-
ക്കുണ്ണിയായ് ചെമ്മേ ചിരിച്ചൂ
മണ്ണില്‍ കളിച്ചു നീ , മണ്ണിന്‍ മണം പേറി
മന്നിന്‍റെ മകനായ് വളര്‍ന്നൂ
ദീപക് ജി നായര്‍
No comments:
Post a Comment