ചെയ്ത പാപങ്ങളുടെ ഓര്‍മ്മകളെല്ലാം പെറുക്കിക്കൂട്ടി കണ്ണുതുറന്നൊന്നു് നോക്കുവാന്‍ പോലുമാകാതെ മനസ്സുകൊണ്ട് ഒരു യാത്രയ്ക്കൊരുങ്ങുകയാണോ നീ?
കുറ്റബോധത്തിന്റെ മൗനം ചുണ്ടുകളില്‍ പതിപ്പിച്ച്, ഉള്ളിലെ സ്വയം ഉരുക്കലിന്റെയുപ്പുകള്‍ കവിളിലൂടെ അരിച്ചിറങ്ങുമ്പോള്‍, പശ്ചാത്താപത്തിന്റെ അഗ്നിശുദ്ധിയാല്‍ നീ പാപമുക്തനാക്കപ്പെട്ടിരിക്കുന്നു...
തിരികെ വരിക...
പാപങ്ങളുടെ ഈ പറുദീസ നിനക്കായ് ഉറക്കമിളച്ച് കാത്തിരിക്കുന്നു...
പാപങ്ങളുടെ ശയ്യയും പാപമോക്ഷക്കിണറുമുള്ളത് ഈ മണ്ണില്‍ തന്നെ..
പാപവും പാപനാശനവും ചെയ്ത് നീ ഇവിടെത്തന്നെ തുടരുക..
ദീപക് ജി നായര്‍
No comments:
Post a Comment