തിരിച്ചറിവ്
-------------------------
ആയതില്ലന്നു നല്കുവാനിത്തിരി,
സ്നേഹമീ മണ്ണില്‍ ജീവിച്ചിരിക്കവേ
കാലമെത്ര കടന്നു പോയിന്നു നിന്‍
കാര്യമോര്‍ക്കാതിരിക്കുവാന്‍ വയ്യെനി-
യ്ക്കഴലുതീര്‍ത്തൊരീത്തിരകളില്‍ മുങ്ങിവന്നൊ-
രുപിടിച്ചോറിലെന്‍കണ്ണുനീരുപ്പുമ-
വനിതന്നിലായ് ചെയ്ത പാപങ്ങളും,
കഴുകി ബന്ധിച്ചു കര്‍മ്മധര്‍മ്മങ്ങളെ-
ക്കരുതിയര്‍പ്പിക്കുമീ ബലിച്ചോറില്‍ നിന്ന-
രികില്‍ വന്നൊരു വറ്റു നീ കൊത്തണേ.
ഉടലുമാത്രം കറുത്ത നിന്‍ നോട്ടമെന്നുയിരു
കൊത്തിവലിക്കുമ്പോളെങ്കിലും,
ഉലകിലറിയാതെ ചെയ്ത പാപങ്ങളില്‍
ഉരുകുമോര്‍മ്മ തന്‍ കണ്ണീരുണങ്ങണേ.
ദീപക് ജി നായര്‍
-------------------------
ആയതില്ലന്നു നല്കുവാനിത്തിരി,
സ്നേഹമീ മണ്ണില്‍ ജീവിച്ചിരിക്കവേ
കാലമെത്ര കടന്നു പോയിന്നു നിന്‍
കാര്യമോര്‍ക്കാതിരിക്കുവാന്‍ വയ്യെനി-
യ്ക്കഴലുതീര്‍ത്തൊരീത്തിരകളില്‍ മുങ്ങിവന്നൊ-
രുപിടിച്ചോറിലെന്‍കണ്ണുനീരുപ്പുമ-
വനിതന്നിലായ് ചെയ്ത പാപങ്ങളും,
കഴുകി ബന്ധിച്ചു കര്‍മ്മധര്‍മ്മങ്ങളെ-
ക്കരുതിയര്‍പ്പിക്കുമീ ബലിച്ചോറില്‍ നിന്ന-
രികില്‍ വന്നൊരു വറ്റു നീ കൊത്തണേ.
ഉടലുമാത്രം കറുത്ത നിന്‍ നോട്ടമെന്നുയിരു
കൊത്തിവലിക്കുമ്പോളെങ്കിലും,
ഉലകിലറിയാതെ ചെയ്ത പാപങ്ങളില്‍
ഉരുകുമോര്‍മ്മ തന്‍ കണ്ണീരുണങ്ങണേ.
ദീപക് ജി നായര്‍
No comments:
Post a Comment