ഒന്നാമന്‍
----------------
നീ തന്നെയായിരുന്നു എന്നും ഒന്നാമന്‍...
നാരായണന്‍ കുട്ടി മാഷിന്റെ വിസില്‍ കേട്ടതും പടക്കുതിരകണക്കേ നീ കുതിച്ചപ്പോള്‍,
ഞാന്‍ എണ്ണാന്‍ തുടങ്ങി..
അന്നും പതിനഞ്ചെത്തും മുന്‍പേ നീ ഒന്നാമനായി ലക്ഷ്യം കണ്ടുകഴിഞ്ഞിരുന്നു...
പിന്നീട് പലവട്ടം എന്റെ ചങ്ങാതീ നീ ഞങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്...

എന്നാല്‍ ഇതല്പം കടുപ്പമായിപ്പോയി...
കഴിഞ്ഞ രണ്ടു ദിവസമായി ഈ പുഴക്കരയില്‍ നീ അഴിച്ചു വച്ച വസ്ത്രങ്ങളുമായിരുന്ന്
ഞാന്‍ എണ്ണാന്‍ തുടങ്ങിയിട്ട്..നിന്റെ കൂടെ നീന്തല്‍ മത്സരത്തിനിറങ്ങിയ എല്ലാവരും
തോറ്റു തുന്നം പാടി തിരികെയെത്തി...ഇവിടെയും എന്റെ ചങ്ങാതീ, നീ തന്നെ ജയിച്ചിരിക്കുന്നു...
നീ ജയിച്ചു വരുന്നതു കാണാന്‍ ഒത്തിരി ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്....
എഴുപത്തിരണ്ടു മണിക്കുറിന്റെ റെക്കോര്‍ഡ് നിനക്കു തന്നെ..
തെറ്റാതെ ഞാന്‍ എണ്ണിക്കൊണ്ടേയിരിക്കാം,
ഈ മൂന്നാംപക്കത്തില്‍ നീ ജയിച്ചു വരുന്നതും കാത്ത്...

ദീപക് ജി നായര്‍
No comments:
Post a Comment