പ്രണയിനി
രാവിലീ കുളിരിൽ ഞാൻ മൂടിപ്പുതക്കുമീ
സ്നേഹകംബളച്ചൂടിൽ ചൂര് നിറച്ചു നീ
ദൂരെയെങ്ങോ നിന്നു മന്ദഹസിക്കവേ ,
താരക പ്രകാശമായണയും നിലാവിൽ നീ
താമരയിതൾ പോൽ എന്നിൽ നിറയും സുഗന്ധമായ്
കാർമേഘക്കൂന്തലഴിച്ചാമോദം കുളിർ പെയ്യിച്ചാ -
നന്ദ മഴയായ് എന്നിൽ ആകവേ നിറഞ്ഞു നീ
പകലിൽ നിൻ പരിഭവ ഭാവങ്ങൾ പകർന്നുഗ്ര
ഇടിയായ്, മിന്നലായ് മുഖപങ്കജം ചുവക്കവേ
കരച്ചിൽ പാതിയിൽ നിറുത്തി നീ ചിരിയാൽ
തെളിക്കും മഴവില്ലിൻ പ്രണയ വർണ്ണങ്ങളായ്
തിരശീല മറ നീക്കിയുദിക്കും സൂര്യാഗ്നിയായ്
തിരയടിച്ചുയരുന്ന സ്നേഹത്തിൻ കടലു പോൽ
കള കളം പാടിപ്പുലർ സന്ധ്യയിൽ ഉണർത്തുന്ന
കിളികളായ്, കനവിൽ നീയവതരിക്കുന്നൂ നിത്യം
ദീപക് ജി നായര്‍
രാവിലീ കുളിരിൽ ഞാൻ മൂടിപ്പുതക്കുമീ
സ്നേഹകംബളച്ചൂടിൽ ചൂര് നിറച്ചു നീ
ദൂരെയെങ്ങോ നിന്നു മന്ദഹസിക്കവേ ,
താരക പ്രകാശമായണയും നിലാവിൽ നീ
താമരയിതൾ പോൽ എന്നിൽ നിറയും സുഗന്ധമായ്
കാർമേഘക്കൂന്തലഴിച്ചാമോദം കുളിർ പെയ്യിച്ചാ -
നന്ദ മഴയായ് എന്നിൽ ആകവേ നിറഞ്ഞു നീ
പകലിൽ നിൻ പരിഭവ ഭാവങ്ങൾ പകർന്നുഗ്ര
ഇടിയായ്, മിന്നലായ് മുഖപങ്കജം ചുവക്കവേ
കരച്ചിൽ പാതിയിൽ നിറുത്തി നീ ചിരിയാൽ
തെളിക്കും മഴവില്ലിൻ പ്രണയ വർണ്ണങ്ങളായ്
തിരശീല മറ നീക്കിയുദിക്കും സൂര്യാഗ്നിയായ്
തിരയടിച്ചുയരുന്ന സ്നേഹത്തിൻ കടലു പോൽ
കള കളം പാടിപ്പുലർ സന്ധ്യയിൽ ഉണർത്തുന്ന
കിളികളായ്, കനവിൽ നീയവതരിക്കുന്നൂ നിത്യം
ദീപക് ജി നായര്‍
No comments:
Post a Comment