I dedicate this to my beloved father who left me in between without saying a good bye..... It was on a cloudy morning of 11th January 2002...he just went like that...still heart is painful to let go... Hey dad...come for a moment..just wish to sit with you..nothing more than holding your hands and walking along .... I really miss you... when I go each step up in my life...I hope..if you are there with me..
Saturday, February 13, 2016
Saturday, January 23, 2016
ഉപ്പ്
ഉപ്പ്
വെളുത്ത പിഞ്ഞാണത്തിൽ ഒളിച്ചിരുന്ന വറ്റുകളെ
മുങ്ങാംകുഴിയിട്ട് കണ്ടെടുത്ത പ്ലാവിലക്കുമ്പിളിലേയ്ക്ക്
ഇറ്റുവീണ രുചിക്കൂട്ട്
ഇരുൾ തന്ന സ്വാതന്ത്ര്യത്തിൽ, തലയിണകളോട് പറഞ്ഞ കഥകൾക്ക് മേൽ
പടർന്നുറഞ്ഞു പോയ സ്വപ്നങ്ങളുടെ ശേഷിപ്പ്
ചാരുകസേരശ്ശീലയിൽ വിയർത്ത നെടുവീർപ്പുകൾക്കൊപ്പം പതിഞ്ഞു പോയ പഴയ പ്രതാപത്തിന്റെ എണ്ണക്കറുപ്പ്
കണ്ണിമാങ്ങാഭരണിയിൽ മുത്തശ്ശി ചേർത്ത ചേരുവകളിൽ കാലത്തെ അതിജീവിച്ച് ഓർമ്മകളിലേയ്ക്ക് നീണ്ടു നില്ക്കുന്ന നാട്ടുരുചി
കൂട്ടുകാരിൽ നിസ്സാരനെന്ന അപകർഷതാബോധത്തെ കാറ്റിൽ പറത്തി
ഒരു നുള്ളു കൊണ്ട് ലോകം കീഴടക്കിയവൻ
ഇത്തിരികൊണ്ട് ഒത്തിരി നല്കിയ കുഞ്ഞുണ്ണിക്കവിതകളെപ്പോലെ
എളിമയിലും പെരുമ ചോരാതെ നാവിലൂറുന്ന രസം
കല്ലാണെങ്കിലും കരളുറപ്പില്ലാതെ സ്വയം അലിഞ്ഞു തീരുന്നവർ!!
ദീപക് ജി നായർ

Tuesday, October 20, 2015
ഫ്ളാസ്ക്ക്
ഫ്ളാസ്ക്ക്
ഉള്ളു പൊള്ളുമ്പോഴു൦ പുറമേ സാന്ത്വനത്തിന്റെ തണുപ്പു തരുന്നു..
അച്ഛന്റെ നെഞ്ചകം പോലെ...
ദീപക് ജി നായ൪
Subscribe to:
Posts (Atom)